ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മലയാളി വിദ്യാർഥിനിക്ക് വീണ്ടും കോവിഡ്.

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മലയാളി വിദ്യാർഥിനിക്ക് വീണ്ടും കോവിഡ്.

തൃശൂർ: വുഹാനില്‍ നിന്നും കോവിഡ് ബാധിച്ച ആദ്യ മലയാളി പെണ്‍കുട്ടിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ചൈനയിലെ മെഡിക്കല്‍ വിദ്യാർത്ഥിനിയാണ് പെണ്‍കുട്ടി. ഡല്‍ഹിയിലേക്കുള്ള യാത്രക്കായി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് രോഗ ലക്ഷണങ്ങളില്ലെന്ന് തൃശൂര്‍ ഡി.എം.ഒ ഡോ. കെ. ജെ. റീന അറിയിച്ചു.

പെണ്‍കുട്ടി ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് വിവരം. 2020 ജനുവരി 30 നാണ് കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ആദ്യ കോവിഡ് കേസും ഇതായിരുന്നു.

ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് വന്ന മൂന്ന് മലയാളി വിദ്യാർഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തൃശൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍.

Post a Comment

വളരെ പുതിയ വളരെ പഴയ