മരണപ്പട്ടികയിലെ അപാകത പരിശോധിക്കുമെന്ന് മന്ത്രി വീണ ജോർജ്
തിരു.: കോവിഡ് മരണപ്പട്ടികയിലെ അപാകത പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ജനങ്ങൾക്ക് പരമാവധി സഹായം കിട്ടാൻ ആവശ്യമായ നിലപാട് സർക്കാർ സ്വീകരിക്കും. മരണകാരണം നിശ്ചയിക്കുന്നത് ഡോക്ടർമാർ തന്നെയാണ്. സർക്കാറിന് മറച്ചു വെക്കാൻ ഒന്നുമില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കെ, കേരളത്തിൽ കോവിഡ് മരണങ്ങൾ പൂർണ്ണമായി ഉൾപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ