ചോയ്സ് സ്കൂൾ അനധികൃതമായി, സ്ഥിരം തൊഴിലാളികളെ പിരിച്ചു വിട്ടതായി പരാതി.

ചോയ്സ് സ്കൂൾ അനധികൃതമായി, സ്ഥിരം തൊഴിലാളികളെ പിരിച്ചുവിട്ടതായി പരാതി.
      
തൃപ്പുണിത്തുറയിൽ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂൾ ആയ "ചോയ്സ് " സ്കൂൾ, സർക്കാർ സർക്കുലറുകളെ അവഗണിച്ച് ഒരു പിരിച്ചുവിടൽ നോട്ടീസ് പോലും നൽകാതെ, 35 തൊഴിലാളികളെ ഈ മാസം 2 ന് തപാൽ മുഖേന കത്തയച്ച്  പുറത്താക്കിയതായി പരാതി.
       കേരള അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് യൂണിയൻ അംഗങ്ങളായ 31 പേരെയും  യൂണിയനിൽ അംഗങ്ങൾ അല്ലാത്ത 4 പേരെയുമാണ്,  ഈ കൊറോണക്കാലത്ത്, ശമ്പളത്തിൽ കുറവു വരുത്തുകയോ, സ്ഥിരം, കരാർ, ദിവസവേതന തൊഴിലാളികളെ പിരിച്ചു വിടുകയോ ചെയ്യരുതെന്ന സർക്കാർ നിയമം നിലനിൽക്കേ, ധിക്കാരപരമായി പുറത്താക്കിയത്.  തൊഴിലാളികൾക്ക് ലഭിക്കേണ്ട അർഹമായ ആനുകൂല്യങ്ങൾ നൽകാതെ പേരിന് മാത്രം ഒരു തുക കണക്കാക്കി രണ്ട് ചെക്ക് ലീഫുകളും ഡിസ്കണ്ടിന്യുവേഷൻ കത്തിനോടൊപ്പം അയച്ചിട്ടുണ്ട്.   
       കുട്ടികളിൽ നിന്ന് അമിത ഫീസ് ഈടാക്കി, തൊഴിലാളി വഞ്ചന കാട്ടുന്ന മാനേജ്മെന്റിനെതിരെ ശക്തമായ സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് കെ.യു.എസ്.ടി.യു. (സി.ഐ.ടി.യു.) എന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ