ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
പുരുഷ വിഭാഗം ഹോക്കി ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. സ്പെയിനിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോട് വന്‍ പരാജയം ഏറ്റു വാങ്ങിയ ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു.
മലയാളി താരം ശ്രീജേഷ് മികച്ച പ്രകടനം നടത്തി. സ്പെയിന്‍ നിരവധി തവണ സ്കോറു ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധനിരയെ മറികടക്കാനായില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ