സംസ്ഥാനത്ത് 6.34 ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തി
തിരു.: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീൽഡ് വാക്സിൻ എറണാകുളത്തും 1,01,500 ഡോസ് കോവീഷീൽഡ് വാക്സിൻ കോഴിക്കോടും, രാത്രിയോടെ 1,28,500 ഡോസ് കോവീഷീൽഡ് വാക്സിൻ തിരുവനന്തപുരത്തും എത്തിയതായി മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
ഇതോടൊപ്പം 55,580 ഡോസ് കോവാക്സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരത്ത് ചൊവ്വാഴ്ച രണ്ട് ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ എത്തിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ