ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. 6-11 വയസ്സിന് മധ്യേയുള്ള കുട്ടികള്‍ മതാപിതാക്കളുടെയോ മുതിര്‍ന്ന ആളുകളുടെയോ മേല്‍നോട്ടത്തില്‍ വേണം മാസ്‌ക് ധരിക്കുവാന്‍.
പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ തന്നെ മാസ്‌ക് ധരിക്കണം. മാസ്‌ക് ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ചോ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ് ഉപയോഗിച്ചോ ശുചിയാക്കണം.
കുട്ടികളില്‍ രോഗബാധ കണ്ടെത്തിയാല്‍ സ്വയം ചികിത്സ അരുതെന്നും പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും ഡിജിഎച്ച്എസ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ 6 മിനിട്ട് നടത്തം ശീലമാക്കുക. ഇത് ഹൃദയ-ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകള്‍ നേരത്തെ കണ്ടെത്താന്‍ സഹായിക്കും.
അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെയും ഒരുലക്ഷത്തില്‍ താഴെയാണ് വൈറസ് ബാധിതരുടെ എണ്ണം. ഇതുവരെ 29,089,069 പേര്‍ക്ക് രോഗബാധയുണ്ടയാതായാണ് കണക്കുകള്‍. ആറായിരത്തിലധികം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. അതേസമയം, ഇന്ത്യയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 11,67,952 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

إرسال تعليق