വായനാവാരാഘോഷം നടത്തി

വായനാവാരാഘോഷം നടത്തി

ദേശീയ വായന വാരാഘോഷത്തോട് അനുബന്ധിച്ച്, കോട്ടയം ബാലസംസ്കാരകേന്ദ്രം സംഘടിപ്പിക്കുന്ന "വായനാശീലം വിദ്യാർത്ഥികളിൽ " എന്ന സന്ദേശം ഉയർത്തിക്കൊണ്ട് നിങ്ങൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് അഭിപ്രായം എഴുതി അറിയിക്കുക, അതിന്റെ കൂടെ ''പ്രകൃതി സംരക്ഷണം മാനവവംശത്തിന്റെ നിലനിൽപ്പിന്‌ '' എന്ന ആശയം ഉൾപ്പെടുന്ന ഉപന്യാസമത്സരം എന്നിവ യു. പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.  മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ജൂൺ 26നു മുൻപായി, വി. എസ്. മധുസൂദനൻ,
സെക്രട്ടറി, ബാലസംസ്കാരകേന്ദ്രം,  മധുമന്ദിരം ഹൌസ്, കൂരോപ്പട പോസ്റ്റ്‌, കോട്ടയം 686502 എന്ന വിലാസത്തിൽ അയക്കുക.
      ആലോചനായോഗത്തിൽ പ്രൊ: സി. എൻ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ: ഉണ്ണികൃഷ്ണൻ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. വി.എസ്. മധുസൂദനൻ, എം. ബി. ജയൻ, പി. സി. ഗിരീഷ് കുമാർ, ബി. അജിത് കുമാർ, ഗീതാബിജു  എന്നിവർ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ