അനർഹർ മുൻഗണനാ കാർഡുകൾ തിരിച്ചേൽപ്പിക്കണം:
ബേബിച്ചൻ മുക്കാടൻ
മുൻഗണനാ കാർഡുകളായ മഞ്ഞ, പിങ്ക്, നീല കാർഡുകൾ കയ്യിലുള്ള അനർഹർ, ആയത് തിരിച്ചേൽപ്പിക്കണമെന്ന് റേഷൻ കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് ബേബിച്ചൻ മുക്കാടൻ അറിയിച്ചു.
ഒരു കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ എക ഉപജീവനമാർഗ്ഗമായ ടാക്സി ഒഴികെയുള്ള നാലു ചക്ര വാഹനം ഉണ്ടായിരിക്കുക, ഒരു കുടുംബത്തിന് മൊത്തം ഒരേക്കറിൽ അധികം ഭൂമി ഉണ്ടായിരിക്കുക, ഒരു കുടുംബത്തിന് മൊത്തം 25000/- രൂപാ മാസവരുമാനം ഉണ്ടായിരിക്കുക, ഒരു കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ 1000 ചതുരശ്ര അടിയിൽ കവിഞ്ഞ വീടുണ്ടായിരിക്കുക എന്നിവയാണ് മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കാൻ അർഹതയില്ലാത്ത കാര്യങ്ങൾ.
മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഉണ്ടെങ്കിൽ, നിങ്ങൾ മഞ്ഞ, പിങ്ക്
നിറത്തിലുള്ള റേഷൻ കാർഡുകൾക്ക് അർഹരല്ല.
മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം ഉള്ളവർ പൊതുവിഭാഗം സബ്സിഡി-നീല
റേഷൻ കാർഡിന്
അർഹരല്ല.
ഒരു കുടുംബത്തിൽ ആരെങ്കിലും ഒരാൾ സർക്കാർ ജോലി ഉള്ളവരോ ഇൻകം ടാക്സ് അടക്കുന്നവരോ ആണെങ്കിൽ, ആ കുടുംബം മഞ്ഞ, പിങ്ക്, നീല എന്നീ കാർഡുകൾക്ക് അർഹരല്ല.
അനർഹമായി മഞ്ഞ, പിങ്ക്, നീല
റേഷൻ കാർഡുകൾ കൈവശം വെച്ചു വരുന്നവർ നിർബന്ധമായും ആ വിവരം സ്വമേധയാ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസറെ അറിയിച്ച്, കാർഡ് മാറ്റിയെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ജൂൺ മാസം മുപ്പതിനകം അപ്രകാരം ചെയ്തിട്ടില്ലെങ്കിൽ അനർഹമായി വാങ്ങിയ മുഴുവൻ റേഷൻ സാധങ്ങളുടെയും, കമ്പോള വിലയും, കനത്ത പിഴയും കാർഡുടമയിൽ നിന്നും ഈടാക്കുന്നതാണെന്ന് സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ