ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം : എൽജെഡി പ്രതിഷേധ ധർണ്ണ നടത്തി
ചങ്ങനാശ്ശേരി: മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷദ്വീപ് നിവാസികൾ നടത്തിയ 12 മണിക്കൂർ ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച്, ലോക് താന്ത്രിക് ജനതാദൾ, സംസ്ഥാന വ്യാപകമായി കേന്ദ്ര ഗവൺമെൻറ് ഓഫീസുകൾക്ക് മുന്നിൽ ഐക്യദാർഢ്യ ധർണ്ണ നടത്തി.
ചങ്ങനാശ്ശേരി ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ, എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണകൂടം അധികാരപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപ് ജനതയുടെ മേൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സണ്ണി തോമസ് കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി ബെന്നി സി. ചീരഞ്ചിറ, സുരേഷ് പുഞ്ചക്കോട്ട്, ജോസഫ് കടപ്പള്ളി, വക്കച്ചൻ കടുപ്പിൽ, ജോജി കണ്ണമ്പള്ളി എന്നിവർ പ്രസംഗിച്ചു.
വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ നിയോജക മണ്ഡലം പ്രസിഡണ്ട് ജോൺ മാത്യു മൂലയിൽ ഉദ്ഘാടനം ചെയ്തു. ഇത്തിത്താനത്ത് ടി.ഡി. വർഗ്ഗീസും പായിപ്പാട് ലാൽ പ്ലാംതോപ്പിലും മടപ്പള്ളിയിൽ റെജി ഇടത്തറയും തൃക്കൊടിത്താനത്ത് മണി കരിങ്ങണാമറ്റവും പ്രതിഷേധ ധർണ്ണകൾ ഉദ്ഘാടനം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ