കേന്ദ്രഗവൺമെന്റിന്റെ ഇന്ധന വിലക്കൊള്ള അവസാനിപ്പിക്കണം: കെ. ആർ. രാജൻ.
പാമ്പാടി: ക്രൂരവും, ന്യായീകരണമില്ലാത്തതും , ജനങ്ങളെ ദുരിതക്കയത്തിലാക്കുന്നതുമായ ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര ഗവൺമെന്റ് ഉടൻ തയ്യാറാകണമെന്ന് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. രാജൻ ആവശ്യപ്പെട്ടു.
നീതീകരണമില്ലാത്ത ഇന്ധന വിലക്കയറ്റത്തിനെതിരേ എൻസിപി, സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്കു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരപരിപാടി പാമ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. ആർ. രാജൻ. പെട്രോൾ, ഡീസൽ വില നൂറു കടന്നു. പാചകവാതകം സിലണ്ടറിന് 900 രൂപയായി. നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചു കയറുന്നു. കൊറോണയിൽ പൊറുതി മുട്ടിയ ജനങ്ങളെ മോദി ഗവൺമെന്റ് ചാട്ടവാറിന് അടിക്കുന്നതിനു തുല്യമാണ് കണ്ണിൽ ചോരയില്ലാത്ത ഇന്ധന വിലക്കയറ്റം.
പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിസന്റ് രാധാകൃഷ്ണൻ ഓണമ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം. എം. രാജശേഖരപ്പണിക്കർ, പ്രകാശ് വാകത്താനം, ബാബു മണർകാട്, എം. ജി. അനിൽകുമാർ, സിബി പാമ്പാടി, ഗോപാൽ ജി, ബേബി വാകത്താനം എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ