അയ്യങ്കാളി പരിനിർവ്വാണ വാർഷികാചരണം നടത്തി

അയ്യങ്കാളി പരിനിർവ്വാണ വാർഷികാചരണം നടത്തി
അഖില കേരള ചേരമർ
ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 80മത് പരിനിർവ്വാണ വാർഷികാചരണം നടത്തി. നവോത്ഥന നായകരിൽ
പ്രമുഖ സ്ഥനീയനായ മഹാത്മാവും കർമ്മധീരനായ യോദ്ധാവുമായിരുന്നു അദ്ദേഹം. ഒരു ആയുഷ്കാലം മുഴുവൻ അയിത്ത ജാതിക്കാരുടെ
മോചനത്തിനായി പട നയിച്ചു, വിജയം വരിച്ച മഹാചരിത്ര പുരുഷനാണ് അയ്യങ്കാളി. ചരിത്രത്തെ തിരുത്തി കുറിച്ച അദ്ദേഹത്തിന്റെ നാമം ചരിത്രമുള്ള കാലം വരെ വാഴ്ത്തപ്പെടുമെന്ന് മഹാസഭ പ്രസിഡന്റ്‌ പി. എസ്. പ്രസാദ്, തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. രാജ്യം നേരിടുന്ന കോവിഡ് എന്ന മഹാമാരിയിൽ നിന്നും മോചിതമാകാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാമെന്ന് ഉത്ഘാടനം ചെയ്തു കൊണ്ട്, ജനറൽ സെക്രട്ടറി സി. കെ. സനിൽ കുമാർ പറഞ്ഞു. എ. ജെ. രാജൻ, എസ്. കൃഷ്ണകുമാർ, കെ. സി. ഷാജി, ഗോപാലൻ, ശ്രീകുമാർ മുട്ടമ്പലം, കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
      അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ ഭക്തർക്കു തുറന്നു കൊടുക്കണമെന്ന് എ. കെ. സി. എച്ച്. എം. എസ്. സർക്കരിനോട് ആവശ്യപ്പെട്ടു

Post a Comment

വളരെ പുതിയ വളരെ പഴയ