എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷാഫലം ഉടൻ. ഗ്രേസ് മാർക്ക് ഇല്ല.
എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കൊവിഡ് മൂലം കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് ഇത്. വിദ്യാർത്ഥികളുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി നോക്കി ഗ്രേസ് മാർക്ക് നൽകാമെന്ന എസ്.സി.ഇ.ആർ.ടി. ശുപാർശ സർക്കാർ അംഗീകരിച്ചില്ല.
എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഗ്രേസ് മാർക്ക് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലാത്തതിനാൽ ഫലം ഉടൻ പ്രസിദ്ധീകരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ