എ. സി. ഷൺമുഖദാസ് അനുസ്മരണം നടത്തി
കോട്ടയം : രാഷ്ട്രീയത്തിൽ എക്കാലവും ആദർശവും, മൂല്യങ്ങളും സൂക്ഷിച്ച നേതാവായിരുന്നു എൻസിപി നേതാവും മുൻ മന്ത്രിയുമായിരുന്ന എ. സി. ഷൺമുഖദാസെന്ന് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. രാജൻ പറഞ്ഞു.
എൻസിപി കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച എ. സി. ഷൺമുഖദാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ വിദ്യാർത്ഥികൾക്കു മാതൃകയാക്കാവുന്ന ലാളിത്യവും, വിനയവും, അഴിമതിയില്ലാത്ത പ്രവർത്തനശൈലിയുമാണ് എ. സി. ഷൺമുഖദാസിനെ വ്യത്യസ്ഥനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി ജില്ലാ പ്രസിഡന്റ് ടി. വി. ബേബി അദ്ധ്യക്ഷത വഹിച്ച, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ യോഗത്തിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡണ്ട് ലതികാ സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. പി. കെ. ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല, മിൽട്ടൺ ഇടശ്ശേരി, നിബു കോയിത്ര, രാജേഷ് നട്ടാശ്ശേരി, ജോർജ് മരങ്ങോലി, ബിനു തിരുവഞ്ചൂർ, അജീഷ് ജിമ്മി ജോർജ്, സനൽകുമാർ പേരൂർ എന്നിവർ പ്രസംഗിച്ചു.
إرسال تعليق