ജമ്മു വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം

ജമ്മു വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം

ജമ്മു വിമാനത്താവത്തിൽ വെളുപ്പിന് 2 മണിയോടെയാണ്, അഞ്ച് മിനിട്ട് ഇടവിട്ട്, രണ്ട് സ്ഫോടനങ്ങൾ നടന്നത്. വിമാനത്താവളത്തിൻ്റെ ടെക്നിക്കൽ ഏരിയയിൽ ആണ് സ്ഫോടനം നടന്നതെന്നാണ് വിവരം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ. ഉന്നതതല അന്വേഷണം ആരംഭിച്ചു. സ്‌ഫോടന കാരണമെന്തെന്ന് വ്യക്തമല്ലെലെങ്കിലും,  ഡ്രോൺ ഉപയോഗിച്ചുള്ള അക്രമണമെന്നാണ് പ്രാഥമിക വിവരം. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നു. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലാണ് സ്‌ഫോടനം നടന്നത്. 
      ഒരു സ്‌ഫോടനം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും രണ്ടാമത്തേത് തറയില്‍ നിന്നുമാണ് നടന്നത്. രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് വ്യോമസേന അറിയിച്ചു.
       സാധാരണ ആക്രമണത്തിന് പിന്നാലെ, ഉത്തരവാദിത്വം ഏറ്റെടുത്ത് ഏതെങ്കിലുമൊക്കെ സംഘടനകൾ രംഗത്തു  വരാറുണ്ടെങ്കിലും, ഇവിടെ അതുണ്ടായിട്ടില്ല.


 

Post a Comment

أحدث أقدم