മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ അവർക്ക് കിട്ടുന്നു എന്നുറപ്പാക്കണം: പി. സി. തോമസ്.
കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അവയെല്ലാം യഥാർത്ഥത്തിലുള്ള മത്സ്യത്തൊഴിലാളികൾക്ക് കിട്ടുന്നില്ലെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേകമായി "കിറ്റ് " വിതരണം ചെയ്യുന്നുണ്ട്, എങ്കിലും യഥാർത്ഥ മത്സ്യത്തൊഴിലാളികൾ പലരും അന്വേഷിക്കുമ്പോൾ അത് തീർന്നു പോയെന്നോ, മറ്റെന്തെങ്കിലും ന്യായം പറഞ്ഞോ ബന്ധപ്പെട്ടവർ ഒഴിഞ്ഞു മാറുകയാണ്. ചുരുക്കത്തിൽ അർഹതപ്പെട്ട ആ ആനുകൂല്യം അവർക്ക് ലഭിക്കാതെ പോകുന്നു. എന്നാൽ അനർഹർ പലരും ഈ ആനുകൂല്യങ്ങൾ ഏതെങ്കിലും തരത്തിൽ ഒക്കെ നേടിയെടുക്കുന്നുണ്ട്. ചില സഹകരണസംഘങ്ങൾ ഈ രീതിയിൽ ബോധപൂർവം കാര്യങ്ങൾ നീക്കുന്നതാണ് അനർഹർ ഇപ്രകാരം കിറ്റുകൾ നേടിയെടുക്കുവാൻ ഇടയാകുന്നത് എന്ന് തൊഴിലാളികൾക്ക് വ്യക്തമായ ബോധ്യമുണ്ട് .
യഥാർത്ഥ മത്സ്യത്തൊഴിലാളികൾക്ക് ഗവൺമെൻറ് നൽകുന്ന കിറ്റുകൾ ലഭിക്കാതെ പോകുന്നതിനെക്കുറിച്ചും, അനർഹർ അതു തട്ടിയെടുക്കന്നതിനെക്കുറിച്ചും, അടിയന്തരമായി ഒരു അന്വേഷണം നടത്തണമെന്നും, യഥാർത്ഥ അവകാശികൾക്ക് കിറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരള മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും തോമസ ഇ-മെയിൽ സന്ദേശങ്ങൾ അയച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ