'കവച്' വായ്പാ പദ്ധതി ബാങ്കുകൾ അനാസ്ഥ കാട്ടരുത് ;നാഷണലിസ്റ്റ് കേരള കോൺഗ്രസ്

'കവച്' വായ്പാ പദ്ധതി ബാങ്കുകൾ അനാസ്ഥ കാട്ടരുത് ;
നാഷണലിസ്റ്റ് കേരള കോൺഗ്രസ്

കാസർഗോഡ്: കോവിഡ് ബാധിതർക്ക് ചികിൽസ ചിലവ് ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി എസ്.ബി.ഐ. "കവച് " എന്ന പേരിൽ പ്രത്യേകമായി പ്രഖ്യാപിച്ച വ്യക്തിഗത വായ്പ്പാ പദ്ധതി നടപ്പിലാക്കാൻ ബാങ്കുകൾ ജാഗ്രത കാട്ടണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻഡിഏ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു
        വ്യക്തികൾക്കോ കുടുബങ്ങൾക്കോ കോവിഡ് ചികിൽസക്കായി ഈടില്ലാതെ 25,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയാണ് 8.5 ശതമാനം പലിശ നിരക്കിൽ വായ്പയായി അനുവദിക്കുന്നത്. തിരിച്ചടവിന് 3 മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. മോറട്ടോറിയം കാലയളവിലെ പലിശയടക്കം 57 മാസം കൊണ്ട് തിരിച്ചടവ് പൂർത്തീകരിക്കണം എന്നതാണ് പ്രസ്തുത പദ്ധതിയിലൂടെ വിഭാവന ചെയ്തിരിക്കുന്നത്.
       കോവിഡ് ബാധിതർ ചികിൽസ വായ്പക്ക് ബാങ്കിനെ സമീപിക്കുമ്പോൾ എങ്ങനെ കൊടുക്കാതിരിക്കാം എന്ന സമീപനം ബാങ്കിൻ്റെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാവരുതെന്ന് കുരുവിള മാത്യൂസ് തുടർന്ന് അഭ്യർത്ഥിച്ചു. മറിച്ച് വായ്പ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായാൽ തങ്ങൾ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് അദ്ദേഹം തുടർന്ന് ചൂണ്ടിക്കാട്ടി.


Post a Comment

വളരെ പുതിയ വളരെ പഴയ