പ്രമുഖ കോൺഗ്രസ്‌ നേതാവ് എസ്. ഡി. സുരേഷ് ബാബു പാർട്ടിയിൽ നിന്നും രാജി വച്ചു.

പ്രമുഖ കോൺഗ്രസ്‌ നേതാവ് എസ്. ഡി. സുരേഷ് ബാബു പാർട്ടിയിൽ നിന്നും രാജി വച്ചു. 

എസ്എൻഡിപി യോഗത്തിന്റെയും കോൺഗ്രസിന്റെയും നിരവധി പദവികളിൽ പ്രവർത്തിച്ചു പരിചയ സമ്പന്നനാണ്. യോഗം കൗൺസിലർ, അസിസ്റ്റന്റ് സെക്രട്ടറി, വൈക്കം യൂണിയൻ പ്രസിഡന്റ്‌, ചെമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്, ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അംഗം, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌, ജില്ലാ ബാങ്ക് ഡയറക്ടർ, കോട്ടയം കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്‌, 23 വർഷക്കാലം ബ്രഹ്മമംഗലം ഗ്രാമസ്വരാജ് ബാങ്ക് പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി, വോളി ബോൾ ടീം ക്യാപ്റ്റൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ, കെ. ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായും 22 വർഷമായി കോട്ടയം ജില്ലാ വോളി ബോൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു വരുന്നു. എംബിഎ, എൽഎൽബി ബിരുദധാരിയാണ്. എൻസിപി പ്രസിഡന്റ്‌ പി. സി. ചാക്കോയുമായി അടുത്ത ബന്ധമുള്ള തന്നെ, അദ്ദേഹം എൻസിപിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ എൻസിപിയുമായി  ചേർന്നു പ്രവർത്തിക്കുമെന്നുംഏറെ സഹപ്രവർത്തകർ ഉടനെ തന്നെ തന്റെ പാത സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ