വിദ്യാർത്ഥികൾക്ക് സാന്ത്വനവുമായി ഇടക്കുന്നത്തെ മുസ്ലിം യൂത്ത് ലീഗ്.

വിദ്യാർത്ഥികൾക്ക് സാന്ത്വനമായി ഇടക്കുന്നത്തെ മുസ്ലിം യൂത്ത് ലീഗ്.
കഴിഞ്ഞ ഒരു വർഷക്കാലത്തിലധികമായി കോവിഡ് യുദ്ധമുഖത്തെ മുന്നണി പോരാളികളാണ് ഇടക്കുന്നത്തെ യൂത്ത് ലീഗ് പ്രവത്തകർ. കോവിഡ് ഒന്നാം തരംഗത്തിൽ ഒരു മാസത്തിലധികം ഒരു നാട് മുഴുവൻ അടഞ്ഞു കിടന്നപ്പോൾ നാട്ടുകാരുടെ ആവശ്യങ്ങൾ നിറവേററ്റുന്നതിൽ മുൻപന്തിലായിന്നു ഇവർ. കോവിഡിന്റെ രണ്ടാം വരവിലും സേവന പ്രവർത്തനങ്ങളിൽ നാട്ടിൽ നിറഞ്ഞു നിൽക്കുകയാണ് ഈ സംഘം. വിദ്യാലയങ്ങൾ തുറന്നത് മുതൽ അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി പഠനോപകരണങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിന്റെ ആവശ്യപ്രകാരം ഇടക്കുന്നം സ്വദേശിയായ ഒരു വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ കൈമാറിയിരുന്നു. ഇതറിഞ്ഞ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ അദ്ധ്യാപകനായ അജയ്, യൂത്ത് ലീഗ് പ്രവർത്തകരെ ബന്ധപ്പെടുകയും, രണ്ട് വിദ്യാർത്ഥികൾക്ക് പഠത്തിനാവശ്യമായ മൊബൈൽ ഫോണുകൾ എത്തിച്ചു നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഇന്നലെ ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് അദ്ധ്യാപികമരായ ബിന്ദു ടീച്ചർ, ജയലക്ഷ്മി ടീച്ചർ, മുസ്ലിം യൂത്ത് ലീഗ് പറത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അർഷിദ് കുരീപ്പാറയിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രധാനദ്പിക ലെറ്റി ടീച്ചർക്ക് മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സെബിൻ പുന്നാംപറമ്പിൽ, മൊബൈൽ ഫോൺ കൈമാറി. മുസ്‌ലിം ലീഗ് ഇടക്കുന്നം ശാഖാ കമ്മിറ്റിയുടെയും പ്രവർത്തകരുടെയും പൂർണ്ണ സഹായത്തോടെയും പിന്തുണയോടെയുമാണ് ഇവർ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യക്കിറ്റുകളും ഇവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു

Post a Comment

വളരെ പുതിയ വളരെ പഴയ