തൃശൂരിൽ ക്വാറിയിൽ വൻ സ്ഫോടനം; ഒരാൾ മരിച്ചു: അഞ്ച്​ പേർക്ക്​ പരിക്ക്​

തൃശൂരിൽ ക്വാറിയിൽ വൻസ്​ഫോടനം; ഒരാൾ മരിച്ചു: അഞ്ച്​ പേർക്ക്​ പരിക്ക്​

തൃശൂർ:  വടക്കാഞ്ചേരിയിൽ ക്വാറിയിൽ വൻ സ്​ഫോടനം. ഒരാൾ മരിച്ചു. തലപ്പിള്ളി മുള്ളൂർക്കര വില്ലേജിൽ ആറ്റൂർ, വാഴക്കോട് എന്ന സ്ഥലത്ത് ക്വാറിയിലാണ് സ്ഫോടനം. പാറ ഉടമയുടെ സഹോദരൻ അബ്ദുൽ നൗഷാദ് (45) ആണ് മരിച്ചത്. അഞ്ച്​ പേർക്ക്​​ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലും, ഒരാളെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാൾ ഇതര സംസ്ഥാന തൊഴിലാളിയാണ്​.
       പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ടകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഏതാനും വീടുകൾക്ക് ഭാഗികമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ