മദ്യശാലകൾ അടച്ച് പൂട്ടി, ആരാധനാലയങ്ങൾ തുറക്കണം;
പ്രധിഷേധ കൂട്ടായ്മ
കൊച്ചി: കോവിഡ് ലോക് ഡൗൺ ഇളവുകളുടെ പേരിൽ ബാറുകളും ബവ്കോ ഷോപ്പുകളും യഥേഷ്ടം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ, ആരാധനാലയങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ പ്രധിഷേധിച്ച് "മദ്യശാലകൾ അടക്കൂ ആരാധനാലയങ്ങൾ തുറക്കൂ " എന്ന മുദ്രാവാക്യമുയർത്തി മദ്യവിരുദ്ധ ജനകീയ മുന്നണി കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ കൂട്ടായ്മ, തിരുമല ദേവസ്വം അധികാരി പി. രംഗ ദാസപ്രഭു ഉൽഘാടനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ വികലമായ മദ്യനയം തിരുത്തണമെന്ന് അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
മദ്യവിരുദ്ധ ജനകീയ മുന്നണി നേതാവ് കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. മദ്യമാഫിയകളുടേയും ബാറുടമകളുടേയും തൽപ്പര്യ സംരക്ഷണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ഇത് വാഗ്ദാന ലംഘനവും ജനവഞ്ചനയുമാണന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ബവ് കോ ഔട്ട് ലെറ്റുകളിലെ അനിയന്ത്രിതമായ തിരക്ക് കോവിഡ് വ്യാപനം വർദ്ധിപ്പിക്കുമെന്നും പറഞ്ഞു.
വിവിധ സംഘടന ഭാരവാഹികളായ കെ. എസ്. ദിലീപ് കുമാർ, കെ. കെ. വാമലോചനൻ, കെ. എം. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ