വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30 നാണ് ഹൈക്കോടതി വാദം കേൾക്കുക. റവന്യൂ, വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ താൻ ബലിയാടായതാണെന്ന് പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. എന്നാൽ കോടിക്കണക്കിന് രൂപയുടെ മരം മുറിയാണ് നടന്നതെന്നും അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. റോജി അഗസ്റ്റിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപേക്ഷയും കോടതി ഇതിനോടൊപ്പം പരിഗണിക്കും.

إرسال تعليق