പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ


തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ ആർ എസ് എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം ചെങ്കൽ വ്ലാത്താങ്കര കൊടിത്തറ വീട്ടിൽ പ്രമോദ് (36) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം പുലർച്ചെ 12.15 ഓടെയാണ് പീഡന ശ്രമം നടന്നത്. വീടിന് പുറത്തുള്ള ശുചി മുറിയിൽ പോയ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കുവാൻ ശ്രമിച്ചത്‌.


പെൺകുട്ടിയുടെ ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ ഇയാൾ ഓടിക്കളഞ്ഞു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. ഇത്തരത്തിൽ പ്രദേശത്തിലെ നിരവധി പെൺകുട്ടികളെ ഇയാൾ പീഡിപ്പിക്കുവാൻ ശ്രമിച്ചിട്ടുള്ളതായും പൊലീസ് പറഞ്ഞു. 


Post a Comment

أحدث أقدم