മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ പ്രതിഷേധിച്ചു.

മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ പ്രതിഷേധിച്ചു. 
പലമ്പ്ര ചിരട്ടശ്ശേരി വീട്ടിൽ ചെല്ലമ്മ (67)യുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ എ.കെ.സി.എച്.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി. സ്. പ്രസാദ് പ്രതിഷേധിച്ചു. 
      സഭവത്തിന് ഉത്തരവാദിയായവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടു.
പട്ടികവിഭാഗത്തിൽ പ്പെട്ടവരാണ് ചെല്ലമ്മയും കുടുംബവും മൂന്നാം
വാർഡിൽ അഡ്മിറ്റായി
ചികിത്സയിലായിരുന്നു.
ചെല്ലമ്മ കഴിഞ്ഞ ദിവസം വൈകുന്നേരം 4.35നു മരണമടഞ്ഞു. അഡ്മിറ്റായ ദിവസം തന്നെ ആർ.ടി.പി.സി.ആർ. ടെസ്റ്റിനു സാമ്പിൾ എടുത്തിരുന്നു. മരിച്ചു കഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കോടുക്കണമെന്നാണ് നിയമം. ആർ.ടി.പി.സി.ആർ. റിസൾട്ട് നെഗറ്റീവ് ആയിട്ടും മൃതദേഹം വിട്ടുകൊടുക്കാതെ ആറു മണിക്കൂർ മറ്റു രോഗികളോടൊപ്പം കിടത്തി അപമാനിച്ചു. ലാബിൽ വിളിച്ചു ചോദിച്ചാൽ നഴ്സിനു വിവരം അറിയാവുന്നതേയുള്ളൂ. ആ മര്യാദ കാണിക്കാതെ, ബന്ധുക്കളെ ഓ.പി.യിലും മറ്റുള്ള അധികാരികളുടെ അടുത്തേക്ക് അയച്ചും ബുദ്ധിമുട്ടിക്കുകയായിരുന്ന, ഈ നഴ്സിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന്
പി. എസ്. പ്രസാദ് ആവശ്യപ്പെട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ