മൂന്നാം തരംഗത്തിൽ കുട്ടികൾക്കിടയിൽ രോഗവ്യാപനം കൂടിയേക്കാൻ സാധ്യത കൂടുതൽ; മുഖ്യമന്ത്രി
തിരു.: മൂന്നാം തരംഗത്തിൽ കുട്ടികൾക്കിടയിൽ രോഗവ്യാപനം കൂടിയേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാധ്യത മുൻകൂട്ടി കണ്ട് ചികിത്സയ്ക്കായി വേണ്ട സജ്ജീകരണങ്ങൾ സംസ്ഥാനം ചെയ്തു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് വന്ന കുട്ടികളിൽ അപൂർവമായി കണ്ട് വരുന്ന മൾട്ടി സിസ്റ്റം ഇൻഫൻമേറ്ററി സിൻഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാർഗ്ഗരേഖയും തയാറാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാം തരംഗത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ട് ആവിശ്യമായ തയാറെടുപ്പാണ് സംസ്ഥാനത്ത് നിലവിൽ നടത്തി വരുന്നത്.

മുതിർന്നവരിൽ വലിയ ശതമാനം ആളുകളും വാക്സിനേഷൻ വഴിയും, രോഗബാധയാലും പ്രതിരോധ ശക്തി ആർജ്ജിക്കാൻ സാധ്യതയുള്ളതിനാൽ മൂന്നാം തരംഗത്തിൽ അതുവരെ കാര്യമായി രോഗബാധയുണ്ടാക്കാത്ത കുട്ടികൾക്കിടയിൽ കേസുകൾ കൂടിയേക്കാം.
അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന ട്രയാജ് പ്രോട്ടോക്കോൾ ഡിസ്ചാർജ്ജ് നയം, മാർഗ്ഗരേഖ എന്നിവ കൃത്യമായി രൂപീകരിച്ച് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ