സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണ്ണയ മാനദണ്ഡമായി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണ്ണയ മാനദണ്ഡമായി; 30: 30:40 ഫോര്‍മുല സ്വീകരിക്കും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണ്ണയ മാനദണ്ഡമായി. കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണ്ണയമെന്ന് അറ്റോണി ജനറൽ സുപ്രീം കോടതിയിൽ വിശദീകരിച്ചു.
30:30:40 എന്നീ അനുപാതത്തിലാവും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ മാർക്കിൽ വെയിറ്റേജ് നൽകുക. ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും. പത്ത്, പതിനൊന്ന് ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാണ് പരിഗണിക്കുക.
പന്ത്രണ്ടാം ക്ലാസ്സിലെ വെയിറ്റേജിനായി യൂണിറ്റ്, ടേം, പ്രാക്ടിക്കൽ എന്നീ പരീക്ഷകളുടെ മാർക്കാവും പരിഗണിക്കുക

Post a Comment

വളരെ പുതിയ വളരെ പഴയ