ഒളിമ്പിക്സിലേയ്ക്ക് നേരിട്ട് യോ​ഗ്യത നേടി ആദ്യ മലയാളി നീന്തൽ താരം

ഒളിമ്പിക്സിലേയ്ക്ക് നേരിട്ട് യോ​ഗ്യത നേടി ആദ്യ മലയാളി നീന്തൽ താരം

 By Mahesh Mangalathu
തിരു : ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമായി മലയാളിയായ സജൻ പ്രകാശ്.

ടോക്കിയോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലാണ് സജന്‍ പ്രകാശിന് യോഗ്യത. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ ഒന്നാമതെത്തി. എ യോഗ്യത മാർക്ക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സജൻ പ്രകാശ്.

2016 റിയോ ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സജൻ മത്സരിച്ചിരുന്നു.

ഇന്ത്യൻ നീന്തലിന്റെ ചരിത്ര മുഹൂർത്തമാണിതെന്ന് സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.

Post a Comment

أحدث أقدم