പെട്രോൾ വില സെഞ്ച്വറിയിലേക്ക്...

പെട്രോൾ വില സെഞ്ച്വറിയിലേക്ക്...


കോട്ടയം: ഇന്ന് പെട്രോൾ, ഡീസൽ വില 28 പൈസ വീതം വർദ്ധിച്ചു. ഇതോടെ പെടോൾ വില കേരളത്തിൽ തിരുവനന്തപുരത്ത് 100 തികയാൻ 46 പൈസയുടെ കുറവ് മാത്രം. ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് വില 99.54 രൂപ. ഡീസലിന് 94.80 രൂപ. ഈ നില തുടർന്നാൽ മൂന്നു ദിവസത്തിനുള്ളിൽ  പെട്രോൾ വില 100 കടക്കും.

        ഒരു വർഷത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ 20 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കോട്ടയത്ത് പെട്രോൾ വില 98 രൂപ കടന്നു.

കോട്ടയത്തെ ഇന്നത്തെ വില :-
പെട്രോൾ: 98.10
ഡീസൽ: 93.46

Post a Comment

വളരെ പുതിയ വളരെ പഴയ