എല്‍ഐസി പോളിസികളുടെ പേരിലും തട്ടിപ്പ്! പണം നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം


ഓഫ്‌ലൈൻ, ഓൺലൈൻ പണമിടപാട് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തട്ടിപ്പുകാർ കഠിനാധ്വാനം ചെയ്ത പണം ഏതെങ്കിലും വിധത്തിൽ അവരുടെ കൈകളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുകയാണ്.


ഇത്തരം സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുൻകരുതൽ നടപടികൾ എങ്ങനെ സ്വീകരിക്കണമെന്ന് പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകളും രാജ്യത്തെ മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളെ പതിവായി ഉപദേശിക്കുന്നു.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, എൽ‌ഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ഉപഭോക്താക്കളെയും ഇത്തരം തട്ടിപ്പുക്കാർ ലക്ഷ്യമിടുന്നു. അത്തരം തട്ടിപ്പുകാർ ഒരു ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരാണെന്ന കാരണം പറഞ്ഞ് ഉപഭോക്താക്കളെ സമീപിക്കുന്നു.


ഈ സാഹചര്യത്തിൽ ഉപയോക്താക്കളെ തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ എൽഐസി ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു എൽ‌ഐ‌സി അക്കൗണ്ട് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല എന്നതാണ് എല്‍ഐസിയുടെ ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്.


എല്‍ഐസി ജീവനക്കാരായും, ഐആര്‍ഡിഎഐ ഉദ്യോഗസ്ഥരായും, ഇസിഐ ഉദ്യോഗസ്ഥരായും (ഓഫീസ് ഓഫ് ദി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഓഫ് ഇന്‍ഷുറേഴ്‌സ്) തെറ്റിദ്ധരിപ്പിച്ച് ഉപയോക്താക്കളെ തേടിയെത്തുന്ന ഫോണ്‍കോളുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എല്‍ഐസി ഉപയോക്താക്കളോട് അറിയിച്ചു.


നിങ്ങൾ ഒരു എൽ‌ഐ‌സി ഉപയോക്താവാണെങ്കിൽ കമ്പനി ഫോണിലൂടെ ബോണസ് വിവരങ്ങൾ പോളിസി ഹോൾഡർമാരുമായി പങ്കിടില്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.


നിലവിലുള്ള പോളിസികള്‍ അവസാനിപ്പിക്കുവാന്‍ ഉപയോക്താക്കള്‍ക്ക് ഒരു കാരണമായി മാറരുതെന്നും എല്‍ഐസി വ്യക്തമാക്കുന്നു.


ഏതെങ്കിലും പോളിസി പരിശോധിച്ചുറപ്പിക്കുന്നതിന് എൽഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.licindia.in വഴിയോ അടുത്തുള്ള എൽഐസി ബ്രാഞ്ചിലോ ബന്ധപ്പെടാം.

ഇപ്പോൾ നിങ്ങൾക്ക് അത്തരം ഒരു വ്യാജ ഫോൺ കോൾ ലഭിക്കുകയാണെങ്കിൽ, കോൾ വന്ന ഫോൺ നമ്പറിനൊപ്പം ഉടൻ തന്നെ പോലീസിൽ പരാതി നൽകണം.


അത്തരം സംശയാസ്പദമായ ഫോൺ കോളുകളെക്കുറിച്ചുള്ള വിവരങ്ങൾ spuriouscalls@licindia.com ലേക്ക് റിപ്പോർട്ട് ചെയ്യണമെന്നും എൽഐസി അഭ്യർത്ഥിക്കുന്നു.


Post a Comment

വളരെ പുതിയ വളരെ പഴയ