അക്ഷരവണ്ടിക്ക് തുടക്കം കുറിച്ച് എബിവിപി
കോട്ടയം: പുതിയ അദ്ധ്യയന വർഷം തുടങ്ങിയതു മുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക്, താങ്ങും തണലുമായി അക്ഷരവണ്ടി. ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാതെയും പഠനോപകരണങ്ങൾ വാങ്ങാൻ കഴിയാതെയും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങാവുകയാണ് എബിവിപി. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ, കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളിലും 6 മുൻസിപ്പാലിറ്റികളിലും അക്ഷരവണ്ടി യാത്ര ചെയ്ത്, അർഹരായ കുട്ടികളെ കണ്ടെത്തി, സഹായം നൽകുകയാണ് അക്ഷരവണ്ടി പരിപാടി കൊണ്ടുദ്ദേശിക്കുന്നത്. ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ, മറ്റ് ആവശ്യങ്ങൾക്കായുള്ള ബുക്കുകളും അനുബന്ധ ഉപകരണങ്ങളും അടങ്ങിയ കിറ്റുകൾ എന്നിവ ഈ പദ്ധതിയിലൂടെ വിതരണം ചെയ്യും. എബിവിപി എഞ്ജിനീയേർസ് സംസ്ഥാന കൺവീനർ ഗോവിന്ദ് രാജ്, അക്ഷര വണ്ടിയുടെ ഉദ്ഘാടനം നിർവഹിച്ചു. എബിവിപി കോട്ടയം ജില്ലാ പ്രസിഡന്റ് അരവിന്ദ് എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി മൃദുൽ സുധൻ സ്വാഗതപ്രസംഗം നടത്തി.
ജില്ലയിൽ വിദ്യാഭ്യസ കാര്യങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എ ബി വി പി ജില്ലാ പ്രസിഡൻ്റുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ : 9072909147. ലഭിക്കുന്ന അപേക്ഷകളിൽ ഏറ്റവും അർഹരായവരെ നീതിപൂർവ്വം തെരെഞ്ഞെടുത്ത് സഹായങ്ങൾ നൽകുമെന്ന്, ജില്ലാ പ്രസിഡൻ്റ് അരവിന്ദ് എസ്. പറഞ്ഞു.
Finance, Insurance
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ