അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് - മൂന്നിൽ ഇന്ത്യയുടെ ദീപിക കുമാരിക്ക് ഹാട്രിക് സ്വർണ്ണം.
പാരീസിൽ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് - മൂന്നിൽ ഇന്ത്യയുടെ ദീപിക കുമാരിക്ക് ഹാട്രിക് സ്വർണ്ണം. വ്യക്തിഗത റിക്കർവ് വിഭാഗത്തിൽ റഷ്യയുടെ എലെന ഒസിപ്പോവയെ 6-0ത്തിന് തകർത്താണ് ദീപിക ടൂർണ്ണമെന്‍റിലെ തന്‍റെ മൂന്നാം സ്വർണ്ണം നേടിയത്. നേരത്തെ വനിതകളുടെ ഗ്രൂപ്പ് വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലും ദീപികയടങ്ങിയ ടീം സ്വർണ്ണം നേടിയിരുന്നു. 2021ൽ ദീപികയുടെ രണ്ടാമത്തെ വ്യക്തിഗത സ്വർണ്ണനേട്ടമാണിത്.
നേരത്തെ ദീപികയും ഭർത്താവ് അറ്റനു ദാസും ചേർന്നാണ് മിക്‌സ്ഡ് വിഭാഗത്തിൽ സ്വർണ്ണം നേടിയത്. ഡച്ച് ടീമിനെ 5-3 നാണ് അവർ തകർത്തത്.
വനിതകളുടെ റിക്കർവ് വിഭാഗത്തിലാണ് ദീപിക അടങ്ങിയ ടീം സ്വർണ്ണം നേടിയത്. ഫൈനലിൽ മെക്‌സിക്കോയെ 5-1ന് തോൽപ്പിച്ചു. കോമളിക ബാരി, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം.
إرسال تعليق