ഉദയനാപുരം ക്ഷേത്രത്തിലെ നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 5 ന്

ഉദയനാപുരം ക്ഷേത്രത്തിലെ നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 5 ന്

വൈക്കം: ഉദയനാപുരം സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തിലെ നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം, ജൂലൈ 5 ന് രാവിലെ 11ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി. എം തങ്കപ്പൻ നിർവഹിക്കും. 

ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ അസിസ്റ്റൻഡ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ജി. പ്രസാദ്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. വി. രതീഷ്, ദേവസ്വം  ഡപ്യൂട്ടി കമ്മിഷണർ ശ്രീലത, അസിസ്റ്റൻഡ് കമ്മിഷണർമാരായ ജയകുമാർ, കൃഷ്ണകുമാർ, അസിസ്റ്റൻഡ് എൻജിനിയർ ശ്യാമ പ്രസാദ് തുടങ്ങിയവർ  പങ്കെടുക്കും. ദേവസ്വം ബോർഡിന്റെയും ക്ഷേത്രോപദേശക സമിതിയുടെയും  കേരള വനം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് നക്ഷത്രവനം പദ്ധതി നടപ്പാക്കുന്നത്. ഓരോ നക്ഷത്രത്തിൽ ജനിച്ചവർക്കും അവരുടേതായ വൃക്ഷം ഉണ്ടെന്നാണ് വിശ്വാസം. പ്രകൃതിയെയും വൃക്ഷങ്ങളേയും സംരക്ഷിക്കുന്നത് ഓരോ വ്യക്തിയുടേയും കടമയാണന്ന്  ഓർമ്മിപ്പിക്കുവാനാണ് ജനിച്ച നക്ഷത്രത്തിന് ഓരോ മരങ്ങൾ പൂർവ്വികർ കല്പിച്ചിരിക്കുന്നത്. ക്ഷേത്ര ദർശനത്തിനായെത്തുന്ന ഭക്തജനങ്ങൾക്ക് അവരുടെ ജന്മനക്ഷത്ര വൃക്ഷത്തിന്റെ സമീപത്തെത്തി അതിനെ പരിചരിക്കുവാനുള്ള അവസരമാണ് ക്ഷേത്ര മുറ്റത്ത് ഒരുക്കുന്നത്.  ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകൾക്ക്  ആവശ്യമുള്ള   വ്യത്യസ്തങ്ങളായ പൂജാപുഷ്പ ചെടികൾ ക്ഷേത്രത്തിൽ തന്നെ നട്ടു വളർത്തുന്ന  പദ്ധതിക്കും അന്നേ ദിവസം തുടക്കം കുറിക്കുന്നതാണെന്ന് ഉപദേശക സമിതി പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ