സീതത്തോട് (പത്തനംതിട്ട) ∙ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ മഴക്കാടായ കക്കിയിൽ 3 വർഷത്തിനിടെ ഏറ്റവും കൂടിയ വേനൽമഴ ലഭിച്ചത് ഈ മേയിൽ. മുൻ വർഷത്തെക്കാളും ഏകദേശം 3 ഇരട്ടിയിലധികം മഴയാണ് പെയ്തത്. വരുന്ന കാലവർഷത്തിലും ഈ അളവിൽ മഴ തുടർന്നാൽ നിശ്ചിത സമയത്തിനു മുൻപുതന്നെ അണക്കെട്ടുകൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ട്.
ട്രോളിങ് നിരോധനം ജൂൺ 9ന് അർധരാത്രി മുതൽ; സൗജന്യ റേഷൻ, ഭക്ഷ്യകിറ്റ് തുടരും - Read More
കഴിഞ്ഞ ജൂൺ ഒന്ന് മുതൽ കഴിഞ്ഞദിവസം വരെ ഏകദേശം 5107 മില്ലിമീറ്റർ മഴ പെയ്തതായാണ് വൈദ്യുതി ബോർഡ് മഴമാപിനിയിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ( 2019–2020) മൊത്തത്തിൽ 4008 മില്ലിമീറ്ററാണ് മഴ പെയ്തത്. ജൂൺ ഒന്ന് മുതൽ മേയ് 31 വരെയുള്ള ദിവസങ്ങളിലാണ് ഒരു വർഷത്തെ മഴയുടെ കണക്ക് എടുക്കുന്നത്.
കനത്ത മഴ പെയ്ത 2018–2019ൽ പോലും കക്കിയിൽ 350 മില്ലിമീറ്ററും, 2019–2020ൽ 289 മില്ലിമീറ്ററും, 2020–2021ൽ കഴിഞ്ഞദിവസം വരെ 956 മില്ലിമീറ്ററുമാണു മേയ് മാസം ലഭിച്ച മഴ. ഇപ്പോഴത്തെ നിലയിൽ മഴ തുടർന്നാൽ ദിവസം ഒരു മീറ്റർ വരെ ജലനിരപ്പ് ഉയരും. അതായത് 2 മാസത്തിനുള്ളിൽ സംഭരണി നിറയും.
നിലവിൽ 44.4 ശതമാനത്തിൽ എത്തിയ കക്കി–ആനത്തോട് ജല സംഭരണിയിലെ ജലനിരപ്പ് 961.84 മീറ്ററും, 14.4 ശതമാനത്തിൽ എത്തിയ പമ്പയിൽ 968.3 മീറ്ററുമാണ്. കഴിഞ്ഞ ദിവസം കക്കിയിൽ 135 മില്ലിമീറ്ററും പമ്പയിൽ 78 മില്ലിമീറ്ററും മഴ പെയ്തു. 15.01 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകി എത്തി. 975.36 മീറ്റർ ജലനിരപ്പ് കക്കി–ആനത്തോട് അണക്കെട്ടിൽ എത്തുമ്പോഴാണ് ഷട്ടറുകൾ തുറക്കുക.
കാലവർഷ സമയത്ത് ശരാശരി 100 മില്ലിമീറ്റർ മഴ പെയ്യാറുണ്ട്. 7 ദശലക്ഷം ഘനമീറ്റർ വെള്ളം വരെ പ്രതിദിനം ഒഴുകി എത്തും. ശബരിഗിരി പദ്ധതിയിലെ 5 ജനറേറ്ററുകൾ ഒരുപോലെ പ്രവർത്തിപ്പിക്കാൻ 4 ദശലക്ഷം ഘനമീറ്റർ വെള്ളം മതിയാകും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഷട്ടറുകൾ തുറന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ