തിരുവനന്തപുരം ∙ മലപ്പുറവും പാലക്കാടും ഒഴികെയുള്ള ജില്ലകളിൽ അടുത്തയാഴ്ചയോടെ കോവിഡ് കേസുകൾ ഗണ്യമായി കുറയുമെന്ന് സർക്കാരിന്റെ പുതിയ പ്രൊജക്‌ഷൻ റിപ്പോർട്ട്. കോവിഡ് വ്യാപന നിരക്കിന്റെ സൂചകമായ ‘ആർ നമ്പർ’ 12 ജില്ലകളിൽ ഒന്നിനു താഴെയെത്തി. മലപ്പുറം (1.00), പാലക്കാട് (0.99) ജില്ലകളിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇതു കുറയുമെന്നാണു വിലയിരുത്തൽ. അതേസമയം, ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കുറയാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവന്നേക്കും.
കോവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സർക്കാർ സംരക്ഷണം
KERALA
വാട്സ്ആപ്പ് സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് സ്വകാര്യതാ ലംഘനമല്ല; പ്രതികരണവുമായി കേന്ദ്രം- Read More
കഴിഞ്ഞയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒന്നിനു മുകളിലായിരുന്ന ആർ നമ്പർ ഇപ്പോൾ ഒന്നിനു താഴെയെത്തി. ഈ മാസമാദ്യം ഇതു 2നു മുകളിലായിരുന്നു. അടുത്തയാഴ്ചയോടെ കേരളത്തിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിനു താഴെയെത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ