ഐപിഎൽ ബാക്കി മത്സരങ്ങൾ യുഎഇ യിൽ നടത്താൻ ബിസിസിഐ തീരുമാനം.

മുംബൈ: ഐപിഎൽ ബാക്കി മത്സരങ്ങൾ യുഎഇ യിൽ നടത്താൻ ബിസിസിഐ തീരുമാനം.
      ബിസിസിഐയുടെ പ്രത്യേക യോഗത്തില്‍ ഐപിഎല്‍ യുഎഇയിലേക്ക് നീക്കുവാനാണ് ഔദ്യോഗിക തീരുമാനം.
       നേരത്തെ തന്നെ യുഎഇയിലാവും ഐ.പി.എല്ലിന്റെ അവശേഷിക്കുന്ന 31 മത്സരങ്ങള്‍ നടക്കുക എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നവെങ്കിലും ഇപ്പോള്‍ ഔദ്യോഗികമായി ബിസിസിഐ അതില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് ബിസിസിഐയുടെ സ്പെഷ്യല്‍ ജനറല്‍ മീറ്റിംഗിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്.
      സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ ആണ് ഐപിഎല്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ മോശം കാലാവസ്ഥയും കോവിഡ് സാഹചര്യവും പരിഗണിച്ച്‌ ഈ പ്രത്യേക ജാലകത്തില്‍ ഇവിടെ കളി നടത്തുക അസാധ്യമായതിനാലാണ് ഈ തീരുമാനത്തിലേക്ക് ബിസിസിഐ പോയിരിക്കുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ