തുടര്‍ന്നുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇറങ്ങുക സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കിയ വലിയ മാറ്റത്തിന് ഒരുങ്ങിയായിരിക്കും . ഗൂഗിളിന്‍റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ ഐ/ഒ 2021ല്‍ അവതരിപ്പിച്ചത് അതിന്‍റെ സംപിള്‍ തന്നെയാണ്. ഗൂഗിളിന്‍റെ പിക്സല്‍ ഫോണിലും, മറ്റ് ചില ഹാന്‍ഡ് സെറ്റുകളിലും ആന്‍ഡ്രോയ്ഡില്‍ വരുത്തുന്ന പുതിയ മാറ്റങ്ങള്‍ പ്രവര്‍ത്തിച്ച് കാണിച്ചായിരുന്നു ഓണ്‍ലൈനായി നടത്തിയ ഐ/ഒ 2021 ലെ സെഷന്‍.
പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമ്പോഴും നേരത്തെ പറഞ്ഞപോലെ 'പ്രൈവസി മുഖ്യം' എന്നത് തന്നെയാണ് ഗൂഗിള്‍ നയം. അതിനു വേണ്ടി ആന്‍ഡ്രോയ്ഡ് ഫോണുകളില്‍, സ്റ്റാറ്റസ് ബാറിന് അടുത്തായി ഏതെല്ലാം ആപ്പാണ് നിങ്ങളുടെ ക്യാമറ, മൈക്രോഫോണ്‍ എന്നിവ ഉപയോഗിച്ചിരിക്കുന്നതെന്ന് കാണിക്കും. ചില ആപ്പുകള്‍ നിങ്ങള്‍ അറിയാതെ ഇവ ഉപയോഗിക്കുന്ന ഡാറ്റ ഉപയോഗത്തിനും മറ്റും ചില ആപ്പുകള്‍ ഉപയോഗിക്കുന്നു എന്നതാണ് സ്വാകാര്യത സംബന്ധിച്ച ടെക് ലോകത്തെ ഒരു ആശങ്ക. ഈ ആശങ്ക പരിഹരിക്കാനാണ് ഈ നീക്കം. ഇത്തരത്തിലുള്ള ആപ്പുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടല്‍ പെട്ടെന്ന് തന്നെ അവയെ നീക്കാനുള്ള സൗകര്യവും നിങ്ങൾക്ക് ലഭിക്കും.
പിന്നീട് അവതരിപ്പിക്കപ്പെടുന്നത് പ്രൈവസി ഡാഷ് ബോര്‍ഡ് എന്ന ആശയമാണ്, നിങ്ങളുടെ ഫോണില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് നിങ്ങളുടെ എന്തൊക്കെ ഡാറ്റയാണ് , വിവരമാണ് എടുക്കാന്‍ അനുമതി നല്‍കിയത് എന്ന് ഇതിലൂടെ നിങ്ങൾക്ക് എളുപ്പത്തില്‍ മനസിലാക്കാം. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഒരുപാട്തരം നോട്ടിഫിക്കേഷന്‍ വരുന്നു എന്ന പരാതി പൊതുവിലുണ്ട്, എന്നാല്‍ ഇത് എളുപ്പത്തില്‍ ക്രമീകരിക്കുവാൻ വേണ്ടി ക്വിക് സെറ്റിങ്‌സ് സംവിധാനം കാര്യക്ഷമമാക്കിയെന്നാണ് ഗൂഗിള്‍ അവരുടെ അവതരണത്തിലൂടെ അവകാശപ്പെടുന്നത്.
ഫോണിന്റെ രൂപവും ഭാവവും മാറ്റുന്നതിനായി ഗൂഗിൾ പുതിയ കളർ സ്കീമുകളും വിജറ്റുകളും അവതരിപ്പിക്കുന്നു. അറിയിപ്പ് ഷേഡ്, ലോക്ക് സ്ക്രീൻ, വോളിയം നിയന്ത്രണങ്ങൾ, വിജറ്റുകൾ തുടങ്ങി നിരവധി മേഖലകളിൽ ഈ മാറ്റം വരുത്താൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ ലേയൗട്ട്
إرسال تعليق