കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് കേന്ദ്രം; ലോക്ക്ഡൗണ്‍ നീട്ടും

 


രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. നിലവിലെ നിയന്ത്രണങ്ങളില്‍ ഒറ്റയടിക്ക് ഇളവ് നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.


നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു.


രണ്ടാം കോവിഡ് തരംഗത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ക്രമാതീതമായി കുറഞ്ഞു. എങ്കിലും എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് നീക്കരുതെന്ന് കേന്ദ്രം പറയുന്നു.


അങ്ങനെ വന്നാല്‍ രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചേക്കും. പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി ഘട്ടംഘട്ടമായി മാത്രം ഇളവുകള്‍ അനുവദിക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടി. തമിഴ്‌നാടും ലോക്ക്ഡൗണ്‍ നീട്ടും. കേരളത്തില്‍ മേയ് 30 വരെയാണ് നിലവിലെ ലോക്ക്ഡൗണ്‍ ഇത് ജൂണ്‍ എട്ട് വരെ നീട്ടാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്.

1 تعليقات

إرسال تعليق

أحدث أقدم