ലണ്ടൻ: ഫൈസറും ബയേൺടെക്കും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന് യു.കെ അനുമതി നൽകിയതിന് പിന്നാലെ വാക്സിൻ വിതരണത്തിന് തുടക്കം കുറിക്കാനൊരുങ്ങി ബ്രിട്ടനിലെ ആരോഗ്യ പ്രവർത്തകർ. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലൻഡ് എന്നിവിടങ്ങളിൽ നാളെ വാക്സിൻ വിതരണം തുടങ്ങുമെന്ന് സിഎൻഎൻ റിപ്പോർട്ടു ചെയ്തു. വടക്കൻ അയർലൻഡിൽ ഈയാഴ്ച ആദ്യം തന്നെ വാക്സിൻ നൽകി തുടങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കൃത്യമായ തീയതി പുറത്തു വിട്ടിട്ടില്ല.
വാക്സിൻ വിതരണം നാളെ മുതൽ
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ