കോവിഡ് രോഗികളുടെ തപാൽ വോട്ട്: സ്ഥാനാർത്ഥിക്കോ ഏജൻ്റിനോ കൂടെ പോകാം



തിരു.: കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ തപാൽ വോട്ടിന്, പ്രത്യേകം ഉദ്യോഗസ്ഥരും സംവിധാനവും ഉണ്ടാവും. രോഗികളുടെയും ക്വാറൻ്റയിനിൽ ഇരിക്കുന്നവരുടെയും പട്ടിക തയ്യാറാക്കാനായി, ജില്ല ഹെൽത്ത് ഓഫീസറും ബാലറ്റ് പേപ്പർ തയ്യാറാക്കാനായി റിട്ടേണിങ് ഓഫീസർമാരും വീടുകളിൽ എത്താൻ പോളിംഗ് ഉദ്യോഗസ്ഥരും ഉടൻ സജ്ജമാകും. ഇങ്ങനെ വീടുകളിലെത്തി തപാൽ ചെയ്യിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പം ആവശ്യമെങ്കിൽ സ്ഥാനാർത്ഥിക്കോ സ്ഥാനാർത്ഥി നിശ്ചയിക്കുന്ന ഏജൻ്റിനോ കൂടെ പോകാവുന്നതാണ്. 

      വോട്ടെടുപ്പ് തീയതി യുടെ പത്ത് ദിവസം മുമ്പ്, ഓരോ ജില്ലയിലും ആരോഗ്യമേഖലയിൽ ഉള്ളവരിൽ നിന്ന് ഓരോ ജില്ലാ ഹെൽത്ത് ഓഫീസറെ നിയമിക്കും. ഇവർ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെയും ക്വാറൻ്റയിനിൽ ഇരിക്കുന്നവരുടെയും പട്ടിക തയ്യാറാക്കും. ഇതിൽ തെരഞ്ഞെടുപ്പിൻ്റെ തലേ ദിവസം മൂന്നുമണി വരെ പുതിയ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകും. ഈ ലിസ്റ്റ് പ്രകാരമാണ് തപാൽ വോട്ട് ഏർപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പിൻ്റെ തലേദിവസം മൂന്നു മണിക്ക് ശേഷം കോവിഡ് പോസിറ്റീവാകുന്നവർ, അവർക്ക് നിശ്ചയിച്ചിരിക്കുന്ന സമയത്ത് ബൂത്തുകളിൽ എത്തി  വോട്ട് രേഖപ്പെടുത്തേണ്ടി വരും.

Post a Comment

വളരെ പുതിയ വളരെ പഴയ