ഗോവ: ഐ എസ് എൽ ഏഴാം സീസണിലെ രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമനില. അഞ്ചാമത്തെ മിനിട്ടിൽ, ക്യാപ്റ്റൻ സിഡോയുടെ ആദ്യ ഗോളിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ മുന്നേറ്റം. തുടർന്ന് 46-ാം മിനിട്ടിൽ ഹൂപ്പറുടെ പെനാൽട്ടി കിക്കിലൂടെ രണ്ടാം ഗോൾ. 50-ാം മിനിട്ടിലെ കോർണർ കിക്കിലൂടെ ഹാപ്പിയ നോർത്ത് ഈസ്റ്റിൻ്റെ മറുപടി ഗോൾ എടുത്തു. 2- 1 ന് ബ്ലാസ്റ്റേഴ്സ് ജയിക്കുമെന്ന നിലയിൽ 90-ാം മിനിട്ടിലെ സില്ലയുടെ സമനില ഗോൾ. അതോടെ ബ്ലാസ്റ്റേഴ്സിന് ഒരു വിജയം നഷ്ടമാവുകയായിരുന്നു.
വിജയം കൈവിട്ട് കേരളാ ബ്ലാസ്റ്റേഴ്സ്
0

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ