സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Covid report kerala


തിരു.: സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

       കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,74,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

        27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂര്‍കാവ് സ്വദേശി സുകമാരന്‍ നായര്‍ (81), കൊല്ലം പാരിപ്പള്ളി സ്വദേശിനി രാജമ്മ (65), ആലപ്പുഴ എം.ഒ. വാര്‍ഡ് സ്വദേശി ടി.എസ്. ഗോപാല റെഡ്ഡിയാര്‍ (57), പുഞ്ചക്കല്‍ സ്വദേശിനി ഷീല (58), മാവേലിക്കര സ്വദേശി സ്റ്റാന്‍ലി ജോണ്‍ (54), മുതുകുളം സ്വദേശി ഗോപാലകൃഷ്ണന്‍ (78), ഇടുക്കി പീരുമേട് സ്വദേശി പല്‍രാജ് (79), കോട്ടയം ഉദയനാപുരം സ്വദേശിനി സുമതികുട്ടിയമ്മ (82), എറണാകുളം പെരുമറ്റം സ്വദേശി വി.കെ. ബഷീര്‍ (67), കണിയനാട് സ്വദേശി എം.പി. ശിവന്‍ (65), ഞാറക്കാട് സ്വദേശി എല്‍ദോസ് ജോര്‍ജ് (50), തൃശൂര്‍ വടന്നകുന്ന് സ്വദേശി രാമകൃഷ്ണന്‍ (89), പഴയന്നൂര്‍ സ്വദേശിനി ആമിന ബീവി (53), കടങ്ങോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (80), കിള്ളന്നൂര്‍ സ്വദേശി സി.എല്‍. പീറ്റര്‍ (68), ചാവക്കാട് സ്വദേശിനി ശാരദ (69), താഴേക്കാട് സ്വദേശി ആന്റോ (59), പാലക്കാട് മംഗല്‍മഠം സ്വദേശി കെ.ഇ. വര്‍ക്കി (96), മലപ്പുറം മംഗലം സ്വദേശിനി അമ്മു (80), കോഴിക്കട് കുന്നമംഗലം സ്വദേശി ഹംസ (50), മടവൂര്‍ സ്വദേശിനി അമ്മുകുട്ടി അമ്മ (90), വളയം സ്വദേശി ഗോവിന്ദ കുറുപ്പ് (76), വടകര സ്വദേശിനി പാത്തൂട്ടി (68), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി സുകുമാരന്‍ (68), തളിപ്പറമ്പ് സ്വദേശിനി ഹേമലത (72), പെരുവ സ്വദേശിനി അയിഷ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2148 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

       ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 689, കോഴിക്കോട് 632, തൃശൂര്‍ 557, എറണാകുളം 340, തിരുവനന്തപുരം 310, കോട്ടയം 421, കൊല്ലം 390, പാലക്കാട് 229, ആലപ്പുഴ 326, ഇടുക്കി 212, കണ്ണൂര്‍ 184, പത്തനംതിട്ട 156, വയനാട് 142, കാസര്‍ഗോഡ് 82 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

        50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 10, എറണാകുളം 9, തിരുവനന്തപുരം, കണ്ണൂര്‍ 6 വീതം, പത്തനംതിട്ട 5, മലപ്പുറം, വയനാട് 3 വീതം, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

        രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 488, കൊല്ലം 481, പത്തനംതിട്ട 168, ആലപ്പുഴ 852, കോട്ടയം 204, ഇടുക്കി 84, എറണാകുളം 807, തൃശൂര്‍ 589, പാലക്കാട് 461, മലപ്പുറം 789, കോഴിക്കോട് 709, വയനാട് 129, കണ്ണൂര്‍ 150, കാസര്‍ഗോഡ് 59 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,16,978 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

       സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,17,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,00,925 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1891 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

       ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ മറക്കര (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 9), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ തലവൂര്‍ (1), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ കരിമ്പുഴ (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

         6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 545 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

✅ *കോട്ടയം ജില്ലയില്‍ 425 പുതിയ കോവിഡ് രോഗികള്‍*


       കോട്ടയം ജില്ലയില്‍ 425 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 423 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4410 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 9.637 ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

      രോഗം ബാധിച്ചവരില്‍ 212 പുരുഷന്‍മാരും 165 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

      204 പേർ രോഗമുക്തരായി. 3985 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33,867 പേര്‍ കോവിഡ് ബാധിതരായി. 29,828 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17,638 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

       രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം- 80


തലയോലപ്പറമ്പ്- 29


ഈരാറ്റുപേട്ട - 24


ചങ്ങനാശേരി - 19


പനച്ചിക്കാട്, മുണ്ടക്കയം -15


പാറത്തോട്, എരുമേലി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി- 14


ഏറ്റുമാനൂർ, പാലാ- 13


തിടനാട് -11


വാഴൂർ, മേലുകാവ് - 8


കടുത്തുരുത്തി, അയർക്കുന്നം - 6


തിരുവാർപ്പ്, മാടപ്പള്ളി, പാമ്പാടി - 5


വാകത്താനം, തൃക്കൊടിത്താനം, മുത്തോലി, രാമപുരം, വൈക്കം, മണർകാട്, വെച്ചൂർ, കിടങ്ങൂർ, ഭരണങ്ങാനം, മാഞ്ഞൂർ - 4


കുമരകം, കൂട്ടിക്കൽ, ടി.വി പുരം, മണിമല, മറവന്തുരുത്ത്, അയ്മനം, മീനച്ചിൽ, കുറിച്ചി, ചിറക്കടവ്, - 3


പായിപ്പാട്, വാഴപ്പള്ളി, കുറവിലങ്ങാട്, പള്ളിക്കത്തോട്, അകലക്കുന്നം, അതിരമ്പുഴ, തലയാഴം, കൊഴുവനാൽ, മീനടം,

ഉദയനാപുരം, തലപ്പലം, കാണക്കാരി, കടനാട്, എലിക്കുളം, പൂഞ്ഞാർ തെക്കേക്കര - 2


കരൂർ, കടപ്ലാമറ്റം, വെള്ളൂർ, കല്ലറ, ചെമ്പ്, കൂരോപ്പട, മുളക്കുളം, ആർപ്പൂക്കര, തലനാട്‌, മരങ്ങാട്ടുപിള്ളി - 1

*✅ എറണാകുളം ജില്ലയിൽ ഇന്ന് 472 പേർക്ക് രോഗം സ്ഥിരീകരിച്ചു*



• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4


• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 340


• ഉറവിടമറിയാത്തവർ -119


• ആരോഗ്യ പ്രവർത്തകർ- 9


കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ


• പള്ളുരുത്തി - 21

• എടത്തല - 20

• വേങ്ങൂർ - 18

• തൃക്കാക്കര - 17

• മുളവുകാട് - 14

• അങ്കമാലി - 13

• നോർത്തുപറവൂർ - 12

• എളമക്കര - 10

• കളമശ്ശേരി - 10

• തൃപ്പൂണിത്തുറ - 10

• പായിപ്ര - 10

• ഫോർട്ട് കൊച്ചി - 10

• മട്ടാഞ്ചേരി - 9

• ആയവന - 8

• നെടുമ്പാശ്ശേരി - 8

• പെരുമ്പാവൂർ - 8

• ആരക്കുഴ - 7

• ഇടപ്പള്ളി - 7

• കോട്ടുവള്ളി - 7

• പള്ളിപ്പുറം - 7

• എളംകുന്നപ്പുഴ - 6

• കോതമംഗലം - 6

• മണീട് - 6

• മൂവാറ്റുപുഴ - 6

• വൈറ്റില - 6

• ആമ്പല്ലൂർ - 5

• കരുമാലൂർ - 5

• കുമ്പളം - 5

• ചൂർണ്ണിക്കര - 5

• തമ്മനം - 5

• തുറവൂർ - 5

• മഞ്ഞപ്ര - 5

• മുളന്തുരുത്തി - 5

• രായമംഗലം - 5

• വടുതല - 5

• വെങ്ങോല - 5

• അതിഥി തൊഴിലാളി - 5

• സി .ഐ .എസ് .എഫ് . - 1


അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ


അയ്യമ്പുഴ, ആവോലി, ഉദയംപേരൂർ, കലൂർ, കീഴ്മാട്, കുട്ടമ്പുഴ, ചെങ്ങമനാട്, ചെല്ലാനം, തേവര, പല്ലാരിമംഗലം, മഴുവന്നൂർ, വാഴക്കുളം, ഏലൂർ, കടമക്കുടി, കടുങ്ങല്ലൂർ, കറുകുറ്റി, കവളങ്ങാട്, കാലടി, കുന്നത്തുനാട്, കുന്നുകര, കുഴിപ്പള്ളി, തോപ്പുംപടി, നായരമ്പലം, പിറവം, മുടക്കുഴ, മുണ്ടംവേലി, മൂക്കന്നൂർ, വടവുകോട്, വെണ്ണല, അശമന്നൂർ, ഇലഞ്ഞി, എടക്കാട്ടുവയൽ, ഏഴിക്കര, ഒക്കൽ, കടവന്ത്ര, ചിറ്റാറ്റുകര, നെല്ലിക്കുഴി, പാലാരിവട്ടം, പിണ്ടിമന, പോണേക്കര, വരാപ്പുഴ, വാരപ്പെട്ടി, ആലങ്ങാട്, ആലുവ, ഇടക്കൊച്ചി, എളംകുളം, ഐക്കാരനാട്, കരുവേലിപ്പടി, കാഞ്ഞൂർ, കൂത്താട്ടുകുളം, കൂവപ്പടി, ചേരാനല്ലൂർ, ചോറ്റാനിക്കര, ഞാറക്കൽ, തിരുമാറാടി, തിരുവാണിയൂർ, പാമ്പാക്കുട, പുത്തൻവേലിക്കര, മരട്, മാറാടി, ശ്രീമൂലനഗരം.



• ഇന്ന് 807 പേർ രോഗ മുക്തി നേടി. 


• ഇന്ന് 1741 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1148 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25,518 ആണ്. ഇതിൽ 24,603 പേർ വീടുകളിലും 32 പേർ കോവിഡ് കെയർ സെന്ററുകളിലും 883 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.


• ഇന്ന് 118 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 


• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 119 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.


• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8086 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)


• കളമശ്ശേരി മെഡിക്കൽ കോളേജ് - 91

• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -17

• പി വി എസ് - 54

• ജി എച്ച് മൂവാറ്റുപുഴ-11

• ഡി എച്ച് ആലുവ-6

• പറവൂർ താലൂക്ക് ആശുപത്രി- 7

• സഞ്ജീവനി - 28

• സ്വകാര്യ ആശുപത്രികൾ - 482

• എഫ് എൽ റ്റി സികൾ - 646

• എസ് എൽ റ്റി സി കൾ-119

• വീടുകൾ- 6625


• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8558 ആണ്. 


• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5765 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.


• ഇന്ന് 345 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 188 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.


• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഒൻപത് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പത്താമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.


• വാർഡ് തലത്തിൽ 4894 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.


Post a Comment

വളരെ പുതിയ വളരെ പഴയ