പത്തനംതിട്ട: വൃശ്ചിക മാസത്തിലെ കാർത്തിക ദിനമായ നവംബർ 29ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുവാൻ അയ്യപ്പസേവാ സമാജം തീരുമാനിച്ചു. നാളെ കാസർഗോഡ് മുതൽ പാറശ്ശാല വരെ കേരളമൊട്ടാകെ ക്ഷേത്രങ്ങളിലും പൊതു സ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി അയ്യപ്പഭക്തർ ഒന്നിച്ചു കൂടി ശരണം വിളിച്ച് ദീപം തെളിയിക്കുന്നു. ശബരിമലയിൽ ആചാര ലംഘനം നടന്നതിന്റെ തീവ്രമായ സ്മരണക്കിടക്കയിലും നിലവിൽ തുടർന്നു കൊണ്ടിരിക്കുന്ന ആചാര ലംഘനങ്ങളും തിരുത്തുന്നതിന് ആവശ്യമായ ഗൗരവതരമായ പ്രതിഷേധ പരിപാടികൾക്ക് ഇതോടു കൂടി വീണ്ടും തുടക്കം കുറിക്കുകയാണ്. ഹൈന്ദവ ആചാരങ്ങളും ക്ഷേത്രങ്ങളോട് വസ്തുത മനസ്സിലാക്കാതെയുള്ള സർക്കാരിൻ്റെയും അവിശ്വാസികളുടെയും സമീപനം മാറേണ്ടതുണ്ട്. ആചാരം സംരക്ഷിക്കുവാനുള്ള ശക്തമായ തുടർ പ്രവർത്തനങ്ങൾ നടത്തുവാൻ സമാജം പ്രതിജ്ഞ ചെയ്യുകയാണെന്നും ഈ യജ്ഞത്തിൽ എല്ലാ വിശ്വാസികളും ഹൈന്ദവ സംഘടനകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ജനറൽ സെക്രട്ടറി അരവിന്ദാക്ഷൻ എന്നിവർ അഭ്യർത്ഥിച്ചു.
ശബരിമല അയ്യപ്പസേവാ സമാജം നാളെ വിശ്വാസ സംരക്ഷണ ദിനം ആചരിക്കുന്നു
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ