മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും



തിരു.: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ആശുപത്രി വിട്ട സാഹചര്യത്തിൽ, രവീന്ദ്രന് ഇ. ഡി. വീണ്ടും നോട്ടീസ് നൽകിയേക്കും. കോവിഡാനന്തര ചികിൽസക്ക് ശേഷം, രവീന്ദ്രൻ ഇന്നലെയാണ് ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട രവീന്ദ്രൻ, ചോദ്യം ചെയ്യലിന് ഹാജരാകുന്നതാണ് ഉചിതം എന്നാണ് സിപിഎം നിർദ്ദേശം. കോവിഡ് ദേദമായ രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ വൈകുന്നത് തെറ്റിദ്ധാരണ ഉണ്ടാകുമെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ. 

      ചോദ്യം ചെയ്യലിന് ആദ്യ തവണ വിളിച്ചപ്പോൾ, കോവിഡ് ബാധിച്ചതും കോവിഡ് ഭേദമായതിനു ശേഷം രണ്ടാമത് വിളിച്ചപ്പോൾ, വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചതും വിവാദമായിരുന്നു. തെരെഞ്ഞെടുപ്പ് കഴിയുന്നതു വരെ ഹാജരാകേണ്ടെന്നായിരുന്നു ആദ്യ തീരുമാനമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതും സിപിഎമ്മിനെ പുനർവിചിന്തനത്തിലേക്ക് വഴി തെളിച്ചു.


Post a Comment

വളരെ പുതിയ വളരെ പഴയ