പുണെയിൽ ഒമിക്രോൺ ബാധിച്ചു മരിച്ചത് പാലക്കാട് സ്വദേശി.

പുണെയിൽ ഒമിക്രോൺ ബാധിച്ചു മരിച്ചത് പാലക്കാട് സ്വദേശി.

പുണെ: പുണെയിൽ റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ മരണം പാലക്കാട് കോങ്ങാട് സ്വദേശിയുടേത്. ഡിസംബർ 12-ന് നൈജീരിയയിൽ നിന്നു വന്ന ചിഞ്ച്‌വാഡിൽ താമസിക്കുന്ന 52-കാരനാണ് 28-ന് പിംപ്രി യശ്വന്ത്റാവു ചവാൻ ആശുപത്രിയിൽ വെച്ച് മരിക്കുന്നത്. ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആയിരുന്നു.

     നൈജീരിയയിൽ നിന്നു വന്ന സമയത്ത് നടത്തിയ പരിശോധനകളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. തുടർന്ന് ഇദ്ദേഹം ചിഞ്ച്‌വാഡിലുള്ള തന്റെ കുടുംബത്തിന്റെ കൂടെ താമസിച്ചു വരികയായിരുന്നു. 17-ന് നെഞ്ചുവേദനയെത്തുടർന്ന് ഇദ്ദേഹത്തെ പിംപ്രി യശ്വന്ത്റാവു ചവാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയതെന്ന് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മൺ ഗോഫാനെ പറഞ്ഞു. കഴിഞ്ഞ 13 വർഷമായി ഇദ്ദേഹം പ്രമേഹ ബാധിതനായിരുന്നെന്നും ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ആളായിരുന്നെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

      അധികൃതരുടെ നിർദ്ദേശപ്രകാരം, അന്നു തന്നെ പിംപ്രി ഭാട്ട് നഗർ ശ്മശാനത്തിൽ സംസ്കാരം നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച ഇദ്ദേഹത്തിന്റെ സാംപിളിന്റെ പരിശോധനാ ഫലം 30-ന് വന്നിരുന്നു. ഈ റിപ്പോർട്ടിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിക്കുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ