പി.ടി.: നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വം; സർവകക്ഷിയോഗം.
തൊടുപുഴ: കെ.പി.സി.സി വർക്കിങ് പ്രസിഡന്റും എം.എൽ.എ.യുമായിരുന്ന പി. ടി. തോമസിന്റെ വിയോഗത്തിൽ സർവകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് യോഗം അനുസ്മരിച്ചു. തൊടുപുഴ ഗാന്ധി സ്ക്വയറിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി. പി. മാത്യു അദ്ധ്യക്ഷനായി. പി. ജെ. ജോസഫ് എം.എൽ.എ., അഡ്വ. എസ്. അശോകൻ, ഫാ. ജോസഫ് കുന്നത്ത്, ജോസ് കുറ്റിയാനി, കെ. കെ. ശിവരാമൻ, എം. എസ്. മുഹമ്മദ്, പി. പി. സാനു, അഡ്വ. സി. കെ. വിദ്യാസാഗർ, നൗഫൽ മൗലവി, കെ. ഐ. ആന്റണി, സുരേഷ് ബാബു തുടങ്ങിയർ സംസാരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ടി. ജെ. പീറ്റർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ