കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്ന് കോടികള്‍ കടമെടുക്കുന്നു.

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്ന് കോടികള്‍ കടമെടുക്കുന്നു.

തിരു.: കെ.എസ്.ആര്‍.ടി.സിയിലെ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനായി പണം കടമെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പെന്‍ഷന്‍ നല്‍കുന്നതിനായി സഹകരണ ബാങ്കുകളില്‍ നിന്ന് 146 കോടി രൂപയാണ് കടമെടുക്കുന്നത്.
ഇതിന് പുറമെ കെ.എസ്.ആര്‍.ടി.സിയ്ക്ക് മുമ്പ് നല്‍കിയതു കൂടാതെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചതായും ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു.
         പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തിലായിരുന്നു. ഡിസംബര്‍ 19 മുതലാണ് സമരം തുടങ്ങിയത്. നവംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

Post a Comment

വളരെ പുതിയ വളരെ പഴയ