സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം.
കണ്ണൂർ: സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. പാർട്ടി കോണ്‍ഗ്രസ് വേദിയായ കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. തുടർഭരണം നേടിയ രാഷട്രീയ നേട്ടത്തെ സമ്മേളനങ്ങളിലെ ചർച്ചകളിൽ പ്രതിനിധികൾ പ്രശംസിക്കുമ്പോഴും പിണറായി സർക്കാരിന്റെ കാലത്തെ പൊലീസ് വീഴ്ചകളിൽ ശക്തമായ വിമർശനമാണ് സമ്മേളനങ്ങളിൽ ഉയർന്നത്.
വനിതാ നേതൃത്വങ്ങൾ, യുവ പ്രാതിനിധ്യം, സംഘടനാ വീഴ്ചകളിലെ നടപടികൾ എന്ന് തുടങ്ങി ഇക്കുറി സിപിഎം സമ്മേളനങ്ങളിലെ ആദ്യ മൂന്ന് ഘട്ടങ്ങളിൽ താഴേത്തട്ടിൽ നവീകരണം പ്രകടമായിരുന്നു. കണ്ണൂരിൽ പൂർണ്ണമായും മറ്റ് ജില്ലകളിൽ 70 ശതമാനവും ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോഴാണ് ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കുന്നത്. ബ്രാഞ്ച് മുതൽ ഏരിയാ സമ്മേളനങ്ങൾ വരെ ഉയർന്ന പ്രധാന വിമർശനം സംസ്ഥാന പൊലീസിന് എതിരെയാണ്.
മോണ്‍സണ്‍ വിവാദം, മോഡലുകളുടെ മരണത്തിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ ചർച്ചയാകുന്നതിലും ലോക്കൽ പൊലീസിന്‍റെ ഗുരുതര വീഴ്ചകളിലുമാണ് സിപിഎം അംഗങ്ങളിൽ നിന്ന് പാർട്ടിക്കകത്ത് വിമർശനം ഉയർന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ