ക്ഷേത്ര കാര്യങ്ങൾ നടത്താൻ ഉപദേശകസമിതികൾ നോക്കുകൂലി കൊടുക്കണോ ?; പ്രയാർ ഗോപാലകൃഷ്ണൻ.


ക്ഷേത്ര കാര്യങ്ങൾ നടത്താൻ ഉപദേശകസമിതികൾ നോക്കുകൂലി കൊടുക്കണോ ?; പ്രയാർ ഗോപാലകൃഷ്ണൻ.
ചങ്ങനാശ്ശേരി: തിരുവതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉത്സവം നടത്തിപ്പ് ആവശ്യങ്ങൾക്കായി പണപ്പിരിവ് നടത്തുന്നതിന്, സീൽ ചെയ്തു കൊടുക്കുന്ന കൂപ്പണുകളുടെ 5% ബോർഡിന് നൽകണമെന്ന് പറയുന്നത് ഉപദേശകസമിതികൾ കരം കൊടുക്കുന്നതിന് തുല്യമാണെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. 
      ഉപദേശക സമിതിയുടെ വിശ്വാസവും തൻ്റേടവും കൊണ്ടാണ് ക്ഷേത്രങ്ങളിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംഭാവനയുടെ 5% നൽകണമെന്ന നിർദ്ദേശം നോക്കുകൂലിയുടെ പരോക്ഷമായ സൂചനയാണ്. ഇത്തരം നയങ്ങൾ ക്ഷേത്രങ്ങളുടെ സുഗമമായ പ്രവർത്തനങ്ങളെ തന്നെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
        ശബരിമലയിലേക്ക് പോകുമ്പോൾ കരിമലയിലെ കാണിക്കവഞ്ചി കാട്ടുവള്ളി കയറി കിടക്കുകയായിരുന്നു. അത് വെട്ടിത്തെളിച്ചാണ് മലകയറി പോയത്. ഇതൊന്നും നോക്കാനും ചെയ്യാനും ആർക്കും കഴിയില്ല. ഒരു മതത്തിൻറെയും ആരാധനാ സ്വാതന്ത്ര്യത്തിൽ സ്വാർത്ഥപരമായ ഇടപെടലുകൾ പാടില്ല. അങ്ങനെ ചെയ്യുന്നത് അത് തകർക്കാൻ കൂടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഉത്സവച്ചടങ്ങുകളിൽ ആനകളെ എഴുന്നള്ളിക്കുന്നത് പൂർണ്ണമായി ഒഴിവാക്കാനാവില്ല. ചില ക്ഷേത്രങ്ങളിൽ ആചാരങ്ങളുടെ ഭാഗമാണത്. അതൊക്കെ ഇല്ലാതാക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
       വള്ളിയാങ്കാവ് ദേവീ ക്ഷേത്രത്തിലേക്കുള്ള റോഡ് തൻറെ കാലത്താണ് നിർമ്മിച്ചത്. അതിനൊന്നും മുതലാളിത്ത സ്വഭാവം ഉണ്ടായിരുന്നില്ല. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന്റെ പേരിൽ ചില ഉറച്ച നിലപാട് സ്വീകരിച്ചതിൻറെ പേരിൽ തന്നെ ആർഎസ്എസ് കാരനായി ചിത്രീകരിക്കുകയും നിയമസഭാ തെരെഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിയ്ക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

أحدث أقدم