ജലസഭരിണി അടഞ്ഞു. ജലവിതരണം മുടങ്ങി.
പീരുമേട്: പീരുമേട്ടിലെ ജല വിതരണത്തിനുള്ള, ഹെലിറിയ പദ്ധതിയിലെ കച്ചേരിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയിൽ പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും നിറഞ്ഞതു മൂലം ജലവിതരണം തകരറാലായി. പീരുമേട്ടിൽ പല പ്രദേശങ്ങളിലും ജലവിതരണം നടക്കാത്തതിനെ സംബന്ധിച്ച്, അന്വേഷണം നടന്നുവരവേ യാണ് ഇത് മനസ്സിലായത്. സംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്ത് വിതരണം നടത്തുമ്പോൾ, ടാങ്ക് നിറഞ്ഞ് കവിഞ്ഞത് കൊണ്ടാണ്, സംഭരണി പരിശോധിച്ചത്. കുറച്ചു വെള്ളം മാത്രം വിതരണ പൈപ്പിലേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് സംഭരണി ശുദ്ധീകരിക്കുവാൻ ഉദ്യോഗസ്ഥർ തയ്യാറായി. ശുദ്ധീകരിച്ച് പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും നീക്കം ചെയ്ത ശേഷമാണ്. ജല വിതരണം പുന:രാരംഭിക്കുവാൻ കഴിഞ്ഞത്. മന:പൂർവ്വമായി സാമുഹ്യ വിരുദ്ധർ സംഭരണിയിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റും നിക്ഷേപിക്കുന്നതിലാണ് തകരാറെന്ന് വാട്ടർ അതോറിട്ടി അധികൃധർ അറിയിച്ചു.
ജൽജീവൻ മിഷന്റെ കണ്ക്ഷനുകൾ നിരവധിയായി നൽകിയെങ്കിലും, കട്ടപ്പന പ്രൊജക്ട് ഡിവിഷന്റെ കീഴിലുള്ള ഈ ജോലിയുടെ, മേൽനോട്ടം നടത്തുന്നതിന് ശ്രദ്ധിക്കാത്തതു മൂലം നിരവധി പേർക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. വെള്ളം കിട്ടാതെ ബില്ല് വരുന്നതായും, കണ്കഷൻ നൽകിയിട്ട് മാസങ്ങൾ ആയിട്ടും വെള്ളം ലഭ്യമായിട്ടില്ലെന്നുമുള്ള പരാതികളുണ്ട്.
സംസ്ഥനത്ത് എവിടേയും ഇല്ലാത്ത, ഒൻപത് പഞ്ചായത്തുകൾക്ക് "ഏക സെക്ഷൻ ആഫീസാണ് പീരുമേട് വാട്ടർ അതോറിട്ടി സെക്ഷൻ ആഫീസ്" എന്നതും മറ്റ് സെക്ഷൻ ആഫീകൾക്ക് അനുസൃതമായ ജീവനക്കാർ ഇവിടെ ഇല്ലെന്നും ആക്ഷേപം ഉണ്ട്.
إرسال تعليق