സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ, എം. ജി. ശ്രീകുമാർ സം​ഗീത നാടക അക്കാദമി ചെയർമാൻ.

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ, എം. ജി. ശ്രീകുമാർ സം​ഗീത നാടക അക്കാദമി ചെയർമാൻ.
തിരു.: സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ​ഗായകൻ എം. ജി. ശ്രീകുമാർ സം​ഗീത നാടക അക്കാദമി ചെയർമാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാൻ തീരുമാനം എടുത്തത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. 2016ൽ ആയിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. കെ.പി.എ.സി. ലളിതയാണ് നിലവിൽ സം​ഗീത നാടക അക്കാദമി ചെയർപേഴ്സൺ.

Post a Comment

أحدث أقدم