മൃഗസംരക്ഷണ വകുപ്പ് പരാജയം; കർഷക കോൺഗ്രസ്.

മൃഗസംരക്ഷണ വകുപ്പ് പരാജയം; കർഷക കോൺഗ്രസ്.
കോട്ടയം: തറാവുകൾ തുടർച്ചയായി രോഗം വന്ന് ചത്ത് പോകുന്നത് നിയന്ത്രിക്കുന്നതിൽ മൃഗസംരക്ഷണ വകുപ്പ് പരാജയപെട്ടതായി കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. കഴിഞ്ഞ വർഷവും ഇതേ സമയം വലിയ തോതിൽ താറാവുകൾ ചത്തു പോയിരുന്നു. ക്രിസ്തുമസ് വിപണി പ്രതീക്ഷിച്ച് നിരവധി കർഷകരാണ് വലിയ തുക മുടക്കി താറാവു കൃഷിയിൽ എർപ്പെടുന്നത്. സർക്കാർ ഹാച്ചറികളിൽ നിന്നാണ് ഇവർ താറാവു കുഞ്ഞുങ്ങളെ വാങ്ങുന്നതും. ഇതുവരെയും എന്തുകൊണ്ട് ഈ രോഗം ഉണ്ടാകുന്നു എന്ന് വ്യക്തമാക്കാൻ മൃഗസംരക്ഷണ വകുപ്പിന് സാധിച്ചിട്ടില്ല. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ മരുന്നുകൾ കണ്ടു പിടിക്കുന്നതിനു പകരം, ജീവനോടെ താറാവുകളെ ചുട്ടു കൊല്ലുന്ന പ്രാകൃത നടപടിക്കാണ് വകുപ്പ് നേതൃത്വം കൊടുക്കുന്നത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ രോഗം മൂലം കൊക്കുകളും കാക്കകളും ചത്ത സാഹചര്യത്തിൽ പ്രദേശവാസികളും വലിയ ഭീതിയിലാണ്. കഴിഞ്ഞ കൊല്ലം രോഗം വലിയ നഷ്ടം ഉണ്ടാക്കിയിട്ടും ഇത് ആവർത്തീക്കാതിരിക്കാൻ മുൻകരുതൽ എടുക്കാത്ത ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോട് കാരണം ബോധിപ്പിക്കാൻ സർക്കാർ ആവശ്യപ്പെടണമെന്നും എബി ഐപ്പ് പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ